പുതിയ മെഡിക്കൽ കോളജുകളിലെ സൗകര്യങ്ങൽ ശരിയാക്കിയെന്ന് ആരോഗ്യമന്ത്രി

കണ്ണൂർ: പുതിയ മെഡിക്കൽ കോളജുകളെ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാൻ നടപടികൾ എടുത്തതെന്നും നിരന്തര ഇടപെടൽ നടത്തി എല്ലാം ഉറപ്പ് വരുത്തുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. പരിയാരത്ത് 700 ആരോഗ്യ പ്രവർത്തകരുടെ ഇൻറഗ്രേഷൻ പൂർത്തിയായി.

കോന്നിയിൽ 354 കോടി അകെ അനുവദിച്ചു. ഉപകരണങ്ങൾ വാങ്ങാനായി മാത്രം 18 കോടി അനുവദിച്ചു. ഒ.പിയും ഐ.പിയും തുടങ്ങിയതിന് പുറമേ അത്യാഹിത വിഭാഗവും ശസ്ത്രക്രിയ യൂണിറ്റും സജ്ജമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം.

എം ബി ബി എസ് പ്രവേശനത്തിനായി ദേശീയ മെഡിക്കൽ കമ്മിഷൻ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കി. അവർ വീണ്ടും സന്ദർശിക്കുമെന്നും ഇത്തവണ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.

കാസർകോഡ് മെഡിക്കൽ കോളജ് കെട്ടിടത്തിൽ ഇലക്ട്രിക് ജോലികൾ പൂർത്തിയാക്കാനുണ്ട്. അത് പൂർത്തിയാക്കാൻ കിഫ്ബിയിൽ നിന്ന് പണമനുവദിച്ച് വികസന പ്രവർത്തനങ്ങൾ നടക്കുകയാണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.

Top