സ്വാശ്രയ ഫീസ് ; സുപ്രീം കോടതി ഉത്തരവ് ഖേദകരമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: സ്വാശ്രയ ഫീസില്‍ സുപ്രീം കോടതിയുടെ ഉത്തരവ് ഖേദകരമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

വിധി സര്‍ക്കാരിന് തിരിച്ചടിയല്ല. ജനങ്ങള്‍ക്ക് മേല്‍ മാനേജ്‌മെന്റുകളുടെ വിജയമാണിതെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുമെന്നും മന്ത്രി അറിയിച്ചു.

എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കും 11 ലക്ഷം ഫീസ് വാങ്ങാമെന്നും, 6 ലക്ഷം ബാങ്ക് ഗ്യാരണ്ടിയായി ഈടാക്കാമെന്നും സുപ്രീം കോടതി ഇന്ന് അറിയിച്ചു.

ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ 15 ദിവസം സമയവും അനുവദിച്ചു.

അതേസമയം, കേരളത്തിന്റെ പുനപരിശോധനാ ഹര്‍ജി കോടതി തള്ളി. ഒപ്പം ശക്തമായ വിമര്‍ശനമാണ് സുപ്രീംകോടതി സര്‍ക്കാരിനെതിരെ നടത്തിയത്.

ഏകീകൃത ഫീസ് ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമായെന്നും, സര്‍ക്കാരിന്റെ ഫീസ് ഘടന അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

Top