ക്ഷേത്രക്കുളത്തില്‍ ഗൃഹനാഥന്‍ മരിച്ച നിലയില്‍

ഹരിപ്പാട് : ആലപ്പുഴയില്‍ ഗൃഹനാഥനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിലാപ്പുഴ ചന്ദ്രാസില്‍ സി.രാജേന്ദ്രന്‍ നായര്‍ (58) നെയാണ് നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു മൃതദേഹം നാട്ടുകാര്‍ കണ്ടത്. രാജേന്ദ്രന്റെ ബൈക്കും ചെരിപ്പും ക്ഷേത്രത്തിനു സമീപത്തു നിന്നും കണ്ടെത്തി.

ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി അഗ്‌നിശമന സേനാവിഭാഗത്തിന്റെ സഹായത്തോടെയാണ് കുളത്തില്‍ നിന്നും രാജേന്ദ്രന്റെ മൃതദേഹം കരയ്‌ക്കെത്തിച്ചത്. പിന്നീട് ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിവരികയായിരുന്നു രാജേന്ദ്രന്‍. സംസ്‌കാരം ഇന്ന് വൈകുന്നേരം 4. 30ന് നടക്കും. ഭാര്യ : ഇന്ദു ജി. നായര്‍. മകന്‍ : രാജേഷ്.

Top