തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ആത്മഹത്യ (50)ചെയ്തു. പാങ്ങോട് സ്വദേശി നിസാറുദീനാണ് മരിച്ചത്. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു ഇദ്ദേഹം.
വീടിന് തീ വച്ച ശേഷം ഗൃഹനാഥന്‍ സമീപത്തെ റബ്ബര്‍ പുരയിടത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.