ഏഷ്യന്‍ ഗെയിംസ്‌; ബാഡ്മിന്റണ്‍ താരങ്ങളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

aparna

കൊച്ചി : ഇന്തൊനേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ടീമില്‍ നിന്നു ഒഴിവാക്കിയതിനെതിരെ ബാഡ്മിന്റണ്‍ താരങ്ങള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ടീമിന്റെ തിരഞ്ഞെടുപ്പില്‍ ഇടപെടാനാകില്ലെന്നു പറഞ്ഞാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്.

അപര്‍ണ ബാലനും, കെ.പി. ശ്രുതിയുമാണ് ഹര്‍ജി നല്‍കിയത്. റിസര്‍വ് ടീമില്‍ ഉള്‍പെടുത്താന്‍ ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടെങ്കിലും സിംഗിള്‍ ബഞ്ച് അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ഇരുവരും ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയായിരുന്നു.

ദേശീയ ടീമിന്റെ മുഖ്യ പരിശീലകനും സെലക്ഷന്‍ സമിതിയംഗവുമായ പി. ഗോപിചന്ദിന്റെ മകള്‍ ഉള്‍പ്പെട്ട ടീമിനെ തിരഞ്ഞെടുക്കാന്‍ യോഗ്യതാ മല്‍സരങ്ങളില്‍ കൂടുതല്‍ പോയിന്റ് ലഭിച്ച തങ്ങളെ തഴഞ്ഞെന്നായിരുന്നു ഇരുവരുടെയും ആരോപണം.

Top