ഹാന്‍ഡില്‍ നെഞ്ചില്‍ കുത്തി; അമ്മയുമൊത്ത് സ്‌കൂട്ടറില്‍ യാത്ര ചെയ്ത 5 വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് കക്കാട് പവര്‍ഹൗസിന് സമീപം ഉണ്ടായ അപകടത്തില്‍ അഞ്ചര വയസ്സുകാരന് ദാരുണാന്ത്യം. അമ്മയ്ക്കും സഹോദരനും ഒപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിയാണ് മരിച്ചത്. കൊച്ചുകോയിക്കല്‍ സ്വദേശി സതീഷിന്റെ മകന്‍ കൗശിക് എസ്. ആണ് മരിച്ചത്. രാവിലെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പോകും വഴിയായിരുന്നു അപകടം.

സ്‌കൂട്ടര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ മുന്നില്‍ നില്‍ക്കുകയായിരുന്നു കൗശികിന്റെ നെഞ്ചില്‍ ഹാന്‍ഡില്‍ അമര്‍ന്നതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു. ശ്രീ വിദ്യാധിരാജ സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിയാണ്.

Top