വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന് 20 ലക്ഷത്തോളം പേര്‍ എത്തുമെന്ന് പ്രതീക്ഷ

hajj

മക്ക: ഈ വര്‍ഷം ഇരുപത് ലക്ഷത്തോളം പേര്‍ വിശുദ്ധ ഹജ്ജിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ വിദേശത്തുനിന്നായി പതിനേഴ് ലക്ഷത്തോളം തീര്‍ഥാടകരൈയും, സൗദിക്കകത്തുനിന്ന് 2.11 ലക്ഷം തീര്‍ത്ഥാടകരുമെന്നതാണ് കണക്ക്.

ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി 1,38,000 പേരെ വിവിധ വിഭാഗത്തിനു കീഴിലായി നിയോഗിച്ചു.

സൗദി ഹജ്ജ് മന്ത്രാലയം മാത്രം 95,000 പേരെ നിയമിച്ചതായാണ് സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലേഹ് ബന്ദാന്‍ അറിയിച്ചത്.

മക്ക അമീറും കേന്ദ്രഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഹജ്ജ് പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്തത്.

ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമെത്തുന്ന തീര്‍ഥാടകര്‍ക്കും മികച്ച സേവനം നല്‍കാന്‍ സൗദി ഭരണാധികാരികള്‍ നിര്‍ദേശം നല്‍കിയതായി ബന്ദാന്‍ പറഞ്ഞു. എന്നാല്‍ വിശുദ്ധ ഹജജ് കര്‍മത്തിന് ഭംഗം വരുത്തും വിധത്തില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതിനെതിരെ ശക്തമായ നീക്കമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Top