ഗെയിം ഓഫ് ത്രോണ്‍സ് താരങ്ങളുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ പുറത്ത് വിട്ട് ഹാക്കര്‍മാര്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കായ എച്ച്ബിഒയിലെ ടെലിവിഷന്‍ സീരീസായ ഗെയിം ഓഫ് ത്രോണ്‍സിലെ അഭിനേതാക്കളുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടു.

പിടിച്ചെടുത്ത വിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ഭീമമായ മോചനദ്രവ്യമാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്.

ഗെയിം ഓഫ് ത്രോണ്‍സിന്റെ തിരക്കഥയുള്‍പ്പെടെ എച്ച്ബിഒ ചാനലിലെ വിവിധ ഷോകളുടെ 1.5 ടിബി ഡാറ്റയാണ് ഹാക്കര്‍മാര്‍ കഴിഞ്ഞ ആഴ്ച തട്ടിയെടുത്തത്.

മാത്രമല്ല നാളെ റിലീസ് ചെയ്യാനിരുന്ന ഗെയിം ഓഫ് ത്രോണ്‍സ് സീസണ്‍ ഏഴിലെ നാലാം എപ്പിസോഡും പുറത്തായിരുന്നു. ചാനലിലെ കൂടുതല്‍ വിവരങ്ങള്‍ ഭാവിയില്‍ ചോര്‍ത്തുമെന്ന മുന്നറിയിപ്പും ഹാക്കര്‍മാര്‍ നല്കിയിരുന്നു.

2015-ല്‍ സോണി പിക്ചേഴ്സില്‍ നിന്ന് പുറത്തിറങ്ങാനിരിക്കുന്ന ചലച്ചിത്രങ്ങളും തിരക്കഥയുമടക്കം ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു.

Top