ജിഎസ്ടി കൗണ്‍സില്‍ ഇന്ന് ചേരും

ജിഎസ്ടി നഷ്ടപരിഹാര വിഷയത്തില്‍ സമവായം ഉണ്ടാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ ഇന്ന് വീണ്ടും ചേരും. ജിഎസ്ടി നടപ്പാക്കുന്നതു കാരണമുണ്ടാകുന്ന നഷ്ടം നികത്താനാണ് ഭരണഘടനാ ബാധ്യതയെന്നും ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് കൊവിഡ് 19 കാരണമാണെന്നും ഉള്ള വാദം തന്നെയാകും കേന്ദ്രം ഇന്നും ഉയര്‍ത്തുക.

അതേസമയം, ജിഎസ്ടി നഷ്ടപരിഹാരം ഉടന്‍ നല്‍കിയില്ലെങ്കില്‍ ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാക്കാനാകാത്ത ഗുരുതര സാഹചര്യം ഉണ്ടാകും എന്ന് കേരളമടക്കമുള്ള 8 ഓളം സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.

ജിഎസ്ടി നടപ്പിലാക്കിയത് മൂലം ഉള്ള നഷ്ടം നികത്താനാണ് ഭരണഘടനാ ബാധ്യതയെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് കൊവിഡ് 19 കാരണമാണെന്നും അത് ദൈവത്തിന്റെ പ്രവൃത്തിയാണെന്നും പോലും വാദിച്ചു കഴിഞ്ഞ യോഗത്തില്‍ കേന്ദ്ര ധനമന്ത്രി.
എന്നാല്‍, വാദങ്ങള്‍ക്കും പ്രതിവാദങ്ങള്‍ക്കും എല്ലാം ഉപരി എതെണ്ട് എല്ലാ സംസ്ഥാനങ്ങളുടെയും ബജറ്റിനെ താറുമാറാക്കുന്ന വിധത്തില്‍ പ്രതിസന്ധി രൂക്ഷമാകുകയാണ്. ജിഎസ്ടി നഷ്ടപരിഹാരം കിട്ടിയില്ലെങ്കില്‍ സംസ്ഥാനങ്ങളിലെ ബജറ്റ് നടപടികള്‍ പ്രതിസന്ധിയിലാകും എന്ന് 8 സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു.

Top