എല്‍ഇഡി ബള്‍ബ് വിതരണ പദ്ധതിയിലും തിരിച്ചടിയായി ജിഎസ്ടി

പാലക്കാട്: നിര്‍ത്തിവച്ച എല്‍ഇഡി ബള്‍ബ് വിതരണ പദ്ധതി പുനരാരംഭിച്ചു.

ജിഎസ്ടി നയം സാധാരണക്കാര്‍ക്കു പലരീതിയിലും തിരിച്ചടിയായിരിക്കുന്ന സമയത്ത് ബള്‍ബ് വിരണത്തിന്റെ പേരില്‍ 12% നികുതിയാണ് ഉപയോക്താക്കളില്‍ കെട്ടിവച്ചിരിക്കുന്നത്.

പുതിയ നികുതിയുടെ ഭാഗമായി 6.96 രൂപയാണ് ബള്‍ബിനു കൂടിയത്.ഇതുള്‍പ്പെടെ 65 രൂപയാണ് ബള്‍ബ് വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ കെഎസ്ഇബിയില്‍ നല്‍കേണ്ടത്.

ജിഎസ്ടി പ്രാബല്യത്തിലാകുന്നതിനു മുന്‍പ് 60 രൂപയ്ക്കാണു കെഎസ്ഇബി ബള്‍ബ് നല്‍കിയിരുന്നത്.ജിഎസ്ടി നിരക്കു രേഖപ്പെടുത്തിയ വില്‍പന വിലയും ആവശ്യത്തിന് എല്‍ഇഡി ബള്‍ബുകളുമായാണു വിതരണം പുനരാരംഭിച്ചിരിക്കുന്നത്.

ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു ഘട്ടംഘട്ടമായി 10 ബള്‍ബു വരെ നല്‍കി കാര്യക്ഷമമായ സംവിധാനത്തിലൂടെ വൈദ്യുതി ഉപയോഗം കുറയ്ക്കുകയാണു ലക്ഷ്യം.

അവസാനം വൈദ്യുതിനിരക്ക് അടച്ച രസീതുമായി എത്തിയാല്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫിസുകളില്‍ നിന്നു ഉപയോക്താക്കള്‍ക്കു ബള്‍ബുകള്‍ വാങ്ങാവുന്നതാണ് .

Top