ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘം വ്യാപാരിയെ ആക്രമിച്ച് അരക്കിലോ സ്വര്‍ണം കവര്‍ന്നു

gold

തലശ്ശേരി: തലശ്ശേരിയില്‍ വ്യാപാരിയെ ആക്രമിച്ച് അരക്കിലോ സ്വര്‍ണം കവര്‍ന്നു. മഹാരാഷ്ട്ര സ്വദേശിയും തലശ്ശേരിയിലെ ജ്വല്ലറി ഉടമയുമായ ശ്രീകാന്ത് കദമില്‍ നിന്നുമാണ് സ്വര്‍ണം കവര്‍ന്നത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്രീകാന്തിനെ ബൈക്കില്‍ എത്തിയ മൂന്നംഗസംഘം ആക്രമിക്കുകയും കൈവശമുണ്ടായിരുന്ന സ്വര്‍ണക്കട്ടികള്‍ സംഘം കൊള്ളയടിക്കുകയുമായിരുന്നു. ഹെല്‍മറ്റ് ധരിച്ചാണ് സംഘം എത്തിയത്.

Top