‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ ജനുവരി 15-ന് നീസ്ട്രീമിലൂടെ റിലീസ് ചെയ്യും

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ജനുവരി 15-ന് റിലീസ് ചെയ്യും. കേരളത്തില്‍ നിന്നുള്ള ആഗോള മലയാളം ഒ.ടി.ടി. പ്ലാറ്റ്‌ഫോം ആയ നീസ്ട്രീമിലൂടെയാകും സിനിമ പ്രദര്‍ശനത്തിനെത്തുക. ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന സിനിമക്കു ശേഷം സുരാജും നിമിഷയും ഒന്നിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനം നിര്‍ഹിച്ചിരിക്കുന്നത് ജിയോ ബേബിയാണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ. തോമസ് ആണ്. എഡിറ്റിംഗ്- ഫ്രാന്‍സിസ് ലൂയിസ്. സംഗീതം- സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നിധിന്‍ പണിക്കര്‍. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജിയോ ബേബിയുടെ നാലാമത്തെ ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.’ യു.എസ്. ആസ്ഥാനമായ നെസ്റ്റ് ടെക്‌നോളജീസ് കോര്‍പ്പിന്റെ സഹോദര സ്ഥാപനമാണ് നീസ്ട്രീം ക്രിയേഷന്‍സ്. കേരളത്തിലെ പ്രമുഖ ഒ.ടി.ടി. ബില്‍ഡറായ വ്യൂവേ സൊല്യൂഷന്‍സാണ് നീസ്ട്രീമിന്റെ ടെക്‌നിക്കല്‍ പാര്‍ട്ണര്‍.

Top