the great father first look poster release

മമ്മൂട്ടി നായകനാകുന്ന ദ് ഗ്രേറ്റ് ഫാദറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ഓഗസ്റ്റ് സിനിമാസ് ആണ് നിര്‍മിക്കുന്നത്.

ഫാമിലി ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ സ്‌നേഹയാണ് നായിക. മമ്മൂട്ടിയുടെ ഭാര്യയായാണ് സ്‌നേഹ അഭിനയിക്കുന്നത്. ബേബി അനിഖ മകളായി എത്തുന്നു. ഈ മാസം തൃശൂരില്‍ ചിത്രീകരണം ആരംഭിക്കും.

സ്‌റ്റൈലിഷ് ഗെറ്റപ്പിലായിരിക്കും മമ്മൂട്ടി എത്തുക. ചിത്രത്തില്‍ ആര്യ പ്രധാന റോളില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.ഉറുമി,ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.

Top