മുംബൈ : ഇലക്ട്രോണിക് ഉപകരങ്ങളുടെ ഓഫറുമായി ഫ്‌ളിപ്പ്കാര്‍ട്ടില്‍ ‘ദി ഗ്രാന്‍ഡ് ഗാഡ്ജറ്റ് ഡേ’ സെയില്‍ നടക്കുന്നു.
നവംബര്‍ എട്ട് മുതല്‍ പത്ത് വരെയാണ് ഓഫര്‍ ഉണ്ടാകുന്നത്.
തിരഞ്ഞെടുത്ത ഉപകരണങ്ങള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളുമായിരിക്കും ലഭിക്കുന്നത്.
കൂടാതെ അഞ്ച് ശതമാനം അധിക വിലക്കിഴിവും ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്.
നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, തുടങ്ങിയവയിലൂടെ പണമിടപാടുകളും നടത്താന്‍ സാധിക്കും.
ഇന്റല്‍ കോര്‍ ഐ ത്രീ ലാപ്‌ടോപ്പുകള്‍ക്ക് 25,990 രൂപയിലാണ് വിലയാരംഭിക്കുന്നത്. എച്ച്പി, ലെനോവോ, ഡെല്‍, ഏസര്‍ തുടങ്ങിയ കമ്പനികളുടെ ലാപ്‌ടോപ്പുകള്‍ ഡിഎസ്എല്‍ആര്‍ ക്യാമറകള്‍, തുടങ്ങിയവ ഓഫര്‍ വിലയില്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നും ലഭിക്കും.