ദുരിതാശ്വാസ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി സംവിധാനമൊരുക്കി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കൊവിഡുമായി ബന്ധപ്പെട്ട ദുരിതാശ്വാസ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് സംവിധാനമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രം ഉല്‍പന്നങ്ങള്‍ക്ക് നികുതിയിളവു നല്‍കി ഉത്തരവിട്ട സാഹചര്യത്തിലാണ് ഇറക്കുമതിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംവിധാനമൊരുക്കിയത്. വ്യവസായ,നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവന്റെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. മൂന്ന് ഐ.എ.എസ്. ഓഫീസര്‍മാരും ഈ സ്‌പെഷല്‍ സെല്ലില്‍ ഉണ്ട്.

സര്‍ക്കാരിന്റെ പ്രതിനിധിയായി കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ (കെഎംഎസ്‌സിഎല്‍) ആവും വിദേശ ദാതാക്കളില്‍ നിന്നു ദുരിതാശ്വാസ ഉല്‍പന്നങ്ങള്‍ സ്വീകരിക്കുക. ഇവ നോര്‍ക്ക റൂട്‌സ് ആവും ഇവ സമാഹരിക്കുക, ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനു പ്രവാസികളില്‍ നിന്ന് അനേകം അന്വേഷണങ്ങള്‍ സര്‍ക്കാരിനു ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ പ്രത്യേക സെല്‍ രൂപികരിച്ചത്.

Top