ഡിസംബറോടെ 216 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 2021 ഡിസംബറോടെ രാജ്യത്ത് 216 കോടി ഡോസ് കോവിഡ് വാക്‌സിന്‍ ലഭ്യമാവുമെന്ന് കേന്ദ്രസര്‍ക്കാര്‍. വിവിധ കോവിഡ് വാക്‌സിനുകളുടെ ഡോസുകളാണ് ലഭ്യമാക്കുക. നീതി ആയോഗ് അംഗം വി.കെ പോളാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം കടുത്ത വാക്‌സിന്‍ ക്ഷാമത്തില്‍ വലയുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം.

സ്പുട്‌നിക് വി കോവിഡ് വാക്‌സിന്‍ അടുത്തയാഴ്ച മുതല്‍ രാജ്യത്തുട നീളം പൊതുവിപണിയില്‍ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിന്‍ നിര്‍മാതാക്കളുമായും ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്ത് ലഭിക്കുന്ന വാക്‌സിനില്‍ 75 കോടി സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡായിരിക്കും. 55 കോടി കോവാക്‌സിനുമായിരിക്കുമെന്നും വി.കെ പോള്‍ അറിയിച്ചു.

Top