ഇന്ധനവിലയില്‍ ഈടാക്കുന്ന അധിക നികുതി ഒഴിവാക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍

petrol

തിരുവനന്തപുരം: കുത്തനെ കുതിക്കുന്ന ഇന്ധനവിലയില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി ഒഴിവാക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ എക്സൈസ് തീരുവയും സംസ്ഥാന സര്‍ക്കാരിന്റെ വാറ്റ് നികുതിയുമാണ് ഇന്ധനത്തിന് ഈടാക്കുന്ന നികുതികള്‍.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണ കാലത്താണ് അവസാനമായി സംസ്ഥാനത്ത് ഇന്ധനത്തിന്റെ വാറ്റ് നികുതി കുറച്ചത്. കഴിഞ്ഞ തവണ കേന്ദ്രം ഇന്ധന വില ഉയര്‍ത്തിയപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ നികുതി കുറച്ചിരുന്നു. എന്നാല്‍, പല കോണില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടും സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

Top