തട്ടിക്കൊണ്ടുപോകല്‍, കുഴല്‍പ്പണക്കേസില്‍ നിന്ന് സുരേന്ദ്രനെ രക്ഷിക്കാന്‍ ഗവര്‍ണറുടെ ഇടപെടല്‍; മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം പ്രതിയായ കോഴ കേസുകളില്‍ അനുകൂല ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്. ക്രിമിനല്‍ കേസ് പ്രതികളായ ബിജെപി നേതാക്കളെ സഹായിക്കാന്‍ ഗവര്‍ണര്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവാണ് പുറത്ത് വന്നത്.

ബിജെപി നേതാക്കള്‍ പ്രതികളായ ക്രിമിനല്‍ കേസുകളില്‍ അനുഭാവപൂര്‍വ്വമായ തീരുമാനം എടുക്കണമെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 2021 ജൂണ്‍ പത്തിനാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കത്തയച്ചത്.

ബിജെപി നേതാക്കള്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ നിവേദനം പരിഗണിച്ചായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍. ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, പി സുധീര്‍, എസ് സുരേഷ്, വി വി രാജേഷ് എന്നീ ബിജെപി നേതാക്കളാണ് നിവേദനത്തില്‍ ഒപ്പ് വെച്ചിരുന്നത്. ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്ത കെ സുരേന്ദ്രന്‍ ഒന്നാം പ്രതിയായ കേസ്, ഇതോടൊപ്പം സ്ഥാനര്‍ത്ഥിയായ കെ സുന്ദരയെ തട്ടിക്കൊണ്ട് പോയ കേസ് എന്നിവയില്‍ അനുകൂല തീരുമാനമെടുക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

 

Top