കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ ഉപവാസമിരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവാസസമരത്തിന്. ബുധനാഴ്ച രാവിലെ തിരുവനന്തപുരം ഗാന്ധിഭവനില്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് സമരം നടത്തുന്നത്. നേരത്തേ കൊല്ലത്ത് മരിച്ച വിസ്മയയുടെ വീട്ടില്‍ ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയിരുന്നു.

കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളുടെ സംയുക്ത സംരംഭമാണ് പരിപാടി. ബുധനാഴ്ച വൈകിട്ട് 4.30-മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനില്‍ നടക്കുന്ന ഉപവാസ- പ്രാര്‍ത്ഥനായജ്ഞത്തില്‍ പങ്കെടുത്തുകൊണ്ട് 6 മണിക്ക് ഗവര്‍ണര്‍ ഉപവാസം അവസാനിപ്പിക്കും.

Top