മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി

sadasivam

തിരുവനന്തപുരം: മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ പി സദാശിവം സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനാണ് സന്ദേശമയച്ചത്. മാഹിയില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ഇതിനെ തുടര്‍ന്ന് വന്‍ അക്രമങ്ങള്‍ അരങ്ങേറുകയും ചെയ്ത സംഭവത്തിലാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വമേധയായാണ് ഗവര്‍ണറുടെ ഇടപെടല്‍. മുമ്പ്, പല രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും ഗവര്‍ണര്‍ സര്‍ക്കാറിനോട് വിശദീകരണം തേടിയിരുന്നു. തിരുവനന്തപുരത്ത് രാജേഷിന്റെ കൊലപാതകസമയത്ത്, മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും ഗവര്‍ണര്‍ വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് മാഹിയില്‍ സി.പി.എം പ്രാദേശികനേതാവ് ബാബുവും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കെ.പി. ഷമേജും കൊല്ലപ്പെട്ടത്.

Top