മന്ത്രിയെ പുറത്താക്കാന്‍ തനിക്ക് അധികാരമില്ലെന്ന് ഗവര്‍ണര്‍

മന്ത്രിയെ പുറത്താക്കാന്‍ തനിക്ക് അധികാരമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയാണ് മന്ത്രിയെ തീരുമാനിക്കുന്നത്. അതേസമയം ധനമന്ത്രി കെ എന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടപ്പെട്ടതായി അറിയിച്ചത്, മന്ത്രിയുടെ പ്രസ്താവനയിലുള്ള തന്റെ അപ്രീതി ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി നിലകൊള്ളുമെന്ന് ഞാന്‍ എടുത്ത പ്രതിജ്ഞ നിറവേറ്റാന്‍ വേണ്ടിയാണ് താന്‍ അത്തരമൊരു നടപടി സ്വീകരിച്ചത്’. ഭരണഘടനാ പദവി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന ആരോപണം ഗവര്‍ണര്‍ തള്ളി. ‘ഞാന്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുകയാണെന്നാണ് ആരോപിക്കുന്നത്. രാഷ്ട്രീയമായി പ്രശ്‌നക്കാരെന്ന് നിങ്ങള്‍ കരുതുന്ന ആര്‍എസ്എസ്, ബിജെപി സംഘടനകളില്‍ പെട്ട ആരെയെങ്കിലും ഞാന്‍ ഇടപെട്ട് നിയമിച്ചതിന്റെ തെളിവ് നല്‍കൂ. അങ്ങനെയുണ്ടെന്ന് തെളിയിച്ചാല്‍ രാജിവെക്കാന്‍ തയ്യാറാണെന്നും’ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

Top