ഗവർണർ ആർഎസ്എസ് പ്രവർത്തകന്റെ ദൗത്യം നിർവ്വഹിക്കുന്നു; രാജി വെക്കണമെന്ന് ഇ പി ജയരാജൻ

കണ്ണൂര്‍: വാര്‍ത്താസമ്മേളനത്തിൽ മുഖ്യമന്ത്രിക്കും, സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി നേതാക്കള്‍ രംഗത്ത്. സ്വമേധയാ ഗവർണർ പദവിയിൽ നിന്ന് രാജി വച്ച് പോകുന്നതാണ് ഉചിതമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. വ്യക്തിവിരോധം വച്ചു പുലർത്തുന്നയാളായി ഗവർണർ അധിപതിച്ചു.ഗവർണറായി ഇരിക്കുന്നത് പരിഹാസ്യതയാവുമെന്നും ജയരാജൻ പറഞ്ഞു.

‘ഒരു ഗവർണർ ആ പദവി പൂർണമായും ദുരുപയോഗം ചെയ്യുന്നു. വാർത്ത സമ്മേളനം വിളിച്ചു ചേർത്ത് RSS പ്രചാരകന്റെ ദൗത്യം നിർവ്വഹിക്കുകയാണ്. വലിയ നിലവാര തകർച്ചയാണിത്. പ്രായത്തിനനുസരിച്ച പക്വതയോ വിദ്യാഭ്യാസത്തിനനുസൃതമായ പാകതയോ ഇല്ലാതെ വികാര ജീവിയായി എന്തെല്ലാമോ വിളിച്ച് പറയുകയാണ്. ഇന്നത്തെ വാർത്ത സമ്മേളനത്തിൽ പുതുതായി ഒന്നുമില്ല. RSSമായിട്ട്  85 ൽ തന്നെ നല്ല ബദ്ധമുള്ളയാളാണെന്ന് പത്ര സമ്മേളനത്തിൽ തന്നെ പറഞ്ഞു. RSS കാരനായി ഗവർണർക്ക് സ്ഥാനത്ത് ഇരിക്കാനാവില്ല. ഗവർണർക്ക് സംഭവിച്ചത് മാനസിക വിഭ്രാന്തി. പ്രതീക്ഷക്കനുസരിച്ച് RSS നെ തൃപ്തിപ്പെടുത്താൻ കഴിയാത്തത് കൊണ്ട് സ്ഥാനമാനങ്ങൾ കിട്ടാതായി എന്ന തോന്നൽ ഗവർണർക്കുണ്ടെന്നും’ ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.

Top