‘ഗവർണർ തന്റെ ആഗ്രഹം സാധിക്കാത്തതിന്റെ പേരിലാണ് സർക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത്’; ഇ പി ജയരാജൻ

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗവർണർ ആഗ്രഹിച്ച എന്തോ നടന്നിട്ടില്ല. ഗവർണറുടെ സമനിലയിൽ കുഴപ്പം പറ്റിയിട്ടുണ്ട്. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട് എന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗവർണർ സ്ഥാനത്ത് ഇരിക്കാൻ ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യനല്ല. ഗവർണർ ആർ എസ് എസ് സേവകനായി മാറി കഴിഞ്ഞു. ഗവർണറുടെ നിയമനം എന്തിന്റെ പ്രത്യുപകാരമാണ്. ഫർസീൻ മജീദ് ക്രിമിനൽ ആയതു കൊണ്ടാണ് ഭയം തോന്നുന്നത്. ക്രിമിനലുകൾക്ക് എങ്ങനെയാണ് പൊലീസ് സംരക്ഷണം നൽകുക.

വിഴിഞ്ഞത്ത് ചെയ്യാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. സമരത്തിന്റെ രൂപം കാണുമ്പോൾ അത് മത്സ്യ തൊഴിലാളികൾക്ക് വേണ്ടിയാണോയെന്ന് സംശയിക്കുന്നു. കേരള ഗവർണർ അദ്ദേഹത്തിന്റെ പദവിയെ പറ്റി ചിന്തിക്കുന്നില്ല. ഇർഫാൻ ഹബീബിനെ തെരുവ് തെണ്ടിയെന്നാണ് ഗവർണർ വിളിച്ചത്. ഗവർണറെ അങ്ങനെ ആരെങ്കിലും തിരിച്ചു വിളിച്ചാലോ. സാധാരണ ആളുകൾ പോലും ഉപയോഗിക്കാത്ത പദമാണ് ഗവർണർ പറയുന്നത്. തീരെ തരംതാണ് ഗവര്‍ണറുടെ വാക്കുകളെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

 

Top