മലയാളി മാധ്യമ പ്രവർത്തകരോട് ഇനി സംസാരിക്കാനില്ലെന്ന് ​ഗവർണർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയൻ ആക്ഷേപിച്ചിട്ടും എതിർക്കാത്ത മലയാളി മാധ്യമ പ്രവർത്തകരോട് സംസാരിക്കാനില്ലെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹിന്ദി, ഇം​ഗ്ലീഷ് മാധ്യമങ്ങളെ മാത്രം പ്രത്യേകം കാണും. വിമർശനങ്ങളിൽ മാധ്യമ പ്രവർത്തകർ മൗനം പാലിച്ചുവെന്നും ​ഗവർണർ വിമർശിച്ചു. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളുടെ പുസ്തക പ്രകാശന ചടങ്ങിനെത്തിയപ്പോഴായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

ആത്മാഭിമാനം ഇല്ലാത്തവരോട് പ്രതികരിക്കാനില്ലെന്നായിരുന്നു മലയാളി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടുളള ​ഗവർണറുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങളോട് മാധ്യമ പ്രവർത്തകർ മൗനം പാലിച്ചു. ഇക്കാര്യത്തിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധം ഉയർത്തിയില്ല എന്നും ​ഗവർണർ കുറ്റപ്പെടുത്തി. മാധ്യമ പ്രവർത്തകരോട് ഇനി സംസാരിക്കാനില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ ഡൽഹി കേരളാ ഹൗസിൽ ഹിന്ദി, ഇം​ഗ്ലീഷ് മാധ്യമങ്ങൾക്ക് പ്രത്യേകം സമയം അനുവദിക്കുകയും ചെയ്തു.

 

Top