കശ്മീരിലെ സുരക്ഷാസ്ഥിതി ഗവര്‍ണ്ണര്‍ വിലയിരുത്തി; കൂടുതല്‍ സ്‌കൂളുകള്‍ അടുത്തയാഴ്ച തുറക്കും

ശ്രീനഗര്‍:കനത്ത സുരക്ഷാ സംവിധാനങ്ങള്‍ നിലവിലിരിക്കെ കശ്മീരില്‍ കൂടുതല്‍ സ്‌കൂളുകള്‍ അടുത്തയാഴ്ച തുറക്കും. കശ്മീരിലെ സുരക്ഷാസ്ഥിതി ഗവര്‍ണ്ണര്‍ സത്യപാല്‍മാലിക് വിലയിരുത്തി.

തിങ്കളാഴ്ച ശ്രീനഗറിലെ 190 സ്‌കൂളുകള്‍ തുറന്നു. ഇന്നലെ മിഡില്‍ ലെവല്‍ സ്‌കൂളുകള്‍ കൂടി തുടങ്ങിയിട്ടുണ്ട്. ഈ സ്‌കൂളുകളിലും വിദ്യാര്‍ഥികളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്.

താഴ്‌വരയില്‍ ഇതുവരെ മൊബൈല്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചിട്ടില്ല. ജമ്മുവിന്റെ ചില മേഖലകളിലാണ് ഇപ്പോള്‍ ടുജി സേവനം ലഭ്യമാകുന്നത്.

പലയിടത്തും ഇപ്പോഴും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ജനങ്ങള്‍ തന്നെ ബന്ദ് പ്രഖ്യാപിക്കുന്ന നിലയുണ്ട്. അതിനാല്‍ തന്നെ, താഴ്‌വരയില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്ന കാര്യം സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല.

Top