കേരളത്തെ ദ്രോഹിക്കാന്‍ ഗവര്‍ണറും പ്രതിപക്ഷവും കരാര്‍ എടുത്തിരിക്കുകയാണ്; കെ രാജന്‍

സംസ്ഥാനത്തെ ദ്രോഹിക്കാന്‍ ഗവര്‍ണറും പ്രതിപക്ഷവും കരാര്‍ എടുത്തിരിക്കുകയാണെന്ന് കെ രാജന്‍. ഒറ്റപ്പെട്ട സംഭവങ്ങളെ ഉയര്‍ത്തി കാണിക്കുന്നത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുകയും ഗവര്‍ണറുടെ വാഹനം ആക്രമിച്ച് കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരോട് മൃദുസമീപനവും സ്വീകരിക്കുന്ന പൊലീസിന്റെ ഇരട്ടത്താപ്പ് നയം വലിയ വിവാദമായ സാഹചര്യത്തിലാണ് മന്ത്രി കെ രാജന്റെ പ്രതികരണം.

കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ഉപകരണമായി ഗവര്‍ണര്‍ മാറി. സംസ്ഥാനത്തെ ഗുരുതര വിഷയങ്ങളില്‍ നിന്ന് മുഖം തിരിച്ച പ്രതിപക്ഷം കേന്ദ്രത്തിന്റെ കേരള വിരുദ്ധ സമീപനങ്ങളോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ബോധപൂര്‍വ്വം പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തിയിട്ടില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ ഉയര്‍ത്തി കാണിക്കുന്നത് അപമാനകരമാണെന്നും കെ രാജന്‍.

Top