ഗവര്‍ണറും മുഖ്യമന്ത്രിയും എല്‍പി സ്‌കൂളിലെ കുട്ടികളെ പോലെ തമ്മില്‍ കണ്ടാല്‍ മിണ്ടില്ല; ആരോപണവുമായി വിഡി സതീശന്‍

വര്‍ണറെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ച് വി.ഡി സതീശന്‍. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ നടപടിയില്ല. പ്രതിഷേധക്കാര്‍ക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്നത് സര്‍ക്കാര്‍. എത്ര നാളായി ഈ രാഷ്ട്രീയ നാടകമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

സര്‍ക്കാരിന് ഇരട്ടത്താപ്പ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം പാടില്ല. ഗവര്‍ണര്‍ക്ക് സുരക്ഷ നല്‍കേണ്ട സര്‍ക്കാരും മുഖ്യമന്ത്രിയും ഗവര്‍ണറെ വഴിയില്‍ തടയാന്‍ വിദ്യാര്‍ത്ഥി സംഘടനയെ പറഞ്ഞുവിടുന്നു. രാഷ്ട്രീയ നാടകമാണ് ഇവിടെ നടക്കുന്നത്. ഇതാണോ കേന്ദ്രവിരുദ്ധ സമരമെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

ഇതേ ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചു. റിപ്പബ്ലിക് ദിന സന്ദേശത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി സംസ്ഥാന സര്‍ക്കാരിനെതിരെയും പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനം നടത്തി. മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. ഗവര്‍ണര്‍ക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമാണ്. കേന്ദ്ര ഏജന്‍സികളെ ഭയന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി ജീവിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

തങ്ങള്‍ ഒരുകാര്യത്തിനും ഗവര്‍ണര്‍ക്ക് പിറകെ പോയിട്ടില്ല. ഗവര്‍ണറുമായി ഒത്തുതീര്‍പ്പ് നടത്തുന്നത് സര്‍ക്കാരാണ്. സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ ഗവര്‍ണര്‍ vs സര്‍ക്കാര്‍ നാടകം നടക്കും. ഗവര്‍ണറും മുഖ്യമന്ത്രിയും എല്‍പി സ്‌കൂളിലെ കുട്ടികളെ പോലെ തമ്മില്‍ കണ്ടാല്‍ മിണ്ടില്ല. ഇതൊക്കെ ആരെ കാണിക്കാന്‍ ഇതാണോ രാഷ്ട്രീയം രാഷ്ട്രീയം തുറന്നു പറയണം, കേന്ദ്ര ഗവണ്‍മെന്റിനെതിരെ സമരം ചെയ്യും എന്ന് പറഞ്ഞാല്‍ ചെയ്തു കാണിക്കണമെന്നും അതിനുള്ള ചങ്കൂറ്റം ഉണ്ടാവണമെന്നും പ്രതിപക്ഷ നേതാവ്.

Top