സംസ്ഥാനത്തെ പട്ടയഭൂമിയിലെ കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി നിര്‍ബന്ധമാക്കിയ വിധിയില്‍ സര്‍ക്കാര്‍ തീരുമാനം നീളുന്നു.

തിരുവനന്തപുരം ; സംസ്ഥാനത്തെ മുഴുവന്‍ പട്ടയഭൂമിയിലെ കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിയില്‍ സര്‍ക്കാര്‍ തീരുമാനം നീളും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തുടര്‍നടപടികള്‍ ഉടന്‍സാധ്യമാകില്ല. അതോടൊപ്പം സുപ്രീം കോടതി വിധി മറികടക്കാന്‍ ഭൂപതിവ് ചട്ടത്തില്‍ വീണ്ടും ഭേദഗതി കൊണ്ടുവരിക എളുപ്പമല്ലെന്നാണ് റവന്യൂ വകുപ്പിന് ലഭിച്ച പ്രാഥമിക നിയമോപദേശം.

സുപ്രീം കോടതി വിധി മറികടക്കാന്‍ 1964 ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക എന്ന ത് സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. പക്ഷെ എത് അത്രഎളുപ്പമല്ല എനന് പ്രാഥമിക നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഭൂപതിവ്ചട്ടം മാറ്റിയാല്‍ അത് ആയിരക്കണക്കിന് ഏക്കര്‍ഭൂമിയുടെ വിനിയോഗം സംബന്ധിച്ച നിയന്ത്രണം ഇല്ലാതെയാക്കും. ഇതിന് നിയമസാധുത കിട്ടുക എളുപ്പമല്ല. പട്ടയഭൂമിയുടെ വില്‍പ്പന, ക്വാറികളുടെ പ്രവര്‍ത്തനം വന്‍കിട വാണിജ്യസാഥപനങ്ങളുടെ നിര്‍മാണം എന്നിവ കോടതിയില്‍ വീണ്ടും ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്.

Top