പ്ലസ് വണ്‍ പ്രവേശനത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍

പ്ലസ് വണ്‍ പ്രവേശനത്തിനായി കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സര്‍ക്കാര്‍. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. സി ബി എസ് ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജി ഇന്ന് 12 മണിക്ക് ഹൈക്കോടതി പരിഗണിക്കും.

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഇനിയും സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം വരാത്തത് സി ബി എസ് ഇ വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നു. പ്രവേശന തീയതി നീട്ടണമെന്ന ആവശ്യവുമായി വിദ്യാർഥികൾ കോടതിയിലെത്തുകയായിരുന്നു.
നേരത്തെ ഹർജി പരിഗണിച്ച കോടതി അപേക്ഷ നൽകാനുള്ള സമയപരിധി ഇന്ന് വരെ നീട്ടാനായിരുന്നു നിർദ്ദേശിച്ചത്. കോടതി നിലപാട് അനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് നല്‍കുന്ന വിശദീകരണം.

Top