കോവളം കൊട്ടാരം സ്വകാര്യ ഹോട്ടലുടമയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ ഹോട്ടലുടമയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം.

രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ഗ്രൂപ്പിനാണ് കൈമാറുക. ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടാകും കൈമാറ്റം. ഉടമസ്ഥാവകാശം നിലനിര്‍ത്തണമെന്നുള്ള സിപിഐയുടെ ആവശ്യം മന്ത്രിസഭായോഗം അംഗീകരിച്ചു

ഇന്നത്തെ യോഗത്തില്‍ ടൂറിസം വകുപ്പിന്റെ നിര്‍ദ്ദേശം മന്ത്രിസഭ പരിഗണിക്കുകയായിരുന്നു. നിരുപാധികമായി കോവളം കൊട്ടാരം കൈമാറുന്നതിനെ സിപിഐ എതിര്‍ത്തു. തുടര്‍ന്നാണ് ഉടമസ്ഥാവകാശം നിലനിര്‍ത്തി കൊട്ടാരം കൈമാറാന്‍ തീരുമാനമായത്.

കോവളം കൊട്ടാരം സ്വകാര്യ ഹോട്ടല്‍ ഉടമകളായ രവി പിള്ള ഗ്രൂപ്പിന് കൈമാറണമെന്ന നിര്‍ദ്ദേശം ടൂറിസം വകുപ്പ് ദീര്‍ഘകാലമായി മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വെച്ചിരുന്നു. റവന്യു വകുപ്പിന്റെയും സിപിഐയുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ തീരുമാനം നടക്കാതെപോയത്.

Top