“സർക്കാരിനു നിർമിക്കാനല്ല വിൽക്കാൻ മാത്രമേ അറിയൂ”: രാഹുൽ ഗാന്ധി

ന്യൂഡൽഹി: വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട്  കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. സർക്കാരിനു നിർമിക്കാനല്ല, വിൽക്കാൻ മാത്രമേ അറിയൂവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ സർക്കാരിന്റെ ബാക്കി ഓഹരി വിൽക്കുന്നുവെന്ന വാർത്തയുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പരാമർശം. ഇത്തരം സ്വകാര്യവൽക്കരണം ഏതാനും കോർപറേറ്റുകളെ മാത്രമേ സഹായിക്കൂവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

 

Top