മത്സ്യത്തൊഴിലാളികളുടെ ധീരതയെ ആദരിച്ച് കേരള സര്‍ക്കാര്‍

തിരുവനന്തപുരം : പ്രളയകെടുതിയില്‍ രക്ഷകരായി എത്തിയ മത്സ്യത്തൊഴിലാളികളുടെ ധീരതയെ ആദരിച്ച് കേരള സര്‍ക്കാര്‍. നിരവധി പേര്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട് കിടന്നപ്പോള്‍ രക്ഷകരായി എത്തിയത് കടലിന്റെ മക്കളാണ്. പതിനായിരക്കണക്കിന് പേരെയാണ് മത്സ്യത്തൊഴിലാളികള്‍ പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങിലാണ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നത്. കേരളത്തിന്റെ സൈന്യം എന്നാണ് മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

Top