പ്രമുഖ ബ്രാന്‍ഡായ ആപ്പിളിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രസര്‍ക്കാര്‍

Apple

ഡല്‍ഹി : ലോകത്തിലെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നായ ആപ്പിളിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രസര്‍ക്കാര്‍.

ആപ്പിളിന് ഇന്ത്യയില്‍ നിര്‍മ്മാണ ശാല സ്ഥാപിക്കുന്നതിന് എല്ലാവിധ സൗകര്യങ്ങളും ചെയ്ത് തരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

നിര്‍മ്മാണശാല സ്ഥാപിക്കാന്‍ സംബന്ധിച്ച അപേക്ഷ ആപ്പിള്‍ നല്‍കിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആപ്പിളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നുവെന്നും, അതിന് യാതൊരു വിധ തടസമില്ലെന്നും, കമ്പനി എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നെങ്കില്‍ അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും സുരേഷ് പ്രഭു പറഞ്ഞു.

നേരത്തെ ഇന്ത്യയില്‍ നിര്‍മാണശാല ആരംഭിക്കുന്നത് ആപ്പിള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു.

നിര്‍മാണശാല സ്ഥാപിക്കുന്നതിന് നിലവിലെ നിയമങ്ങളില്‍ ആപ്പിള്‍ ഇളവും തേടിയിരുന്നു.

എന്നാല്‍, ഇത് നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ പദ്ധതി നീളുകയായിരുന്നു.

Top