പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കാൻ ഒരുങ്ങി കേരള സർക്കാർ

തിരുവനന്തപുരം; കാർഷിക മേഖലയിൽ പുതിയ മാറ്റങ്ങൾക്കൊരുങ്ങി കേരള സർക്കാർ. കേരളത്തിലെ കർഷകർ അനുഭവിക്കുന്ന പ്രേശ്നങ്ങൾ പരിഗണിച്ച് സംസ്ഥാനത്ത് ഇന്ന് പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കും. കാർഷിക മേഖലയിലെ പ്രതിസന്ധികൾ കൂടി പരിഹരിക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്.

രാജ്യത്ത് തന്നെ ആദ്യമായാണ് കർഷകർക്ക് വേണ്ടി ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് മുഖ്യ മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ പതിനാറ് ഇനം പച്ചക്കറികൾക്കാണ് തറവില നിശ്ചയിക്കുക. ഉല്പാദന വിലയേക്കാൾ ഇരുപത് ശതമാനം അധികമായിരിക്കും തറവില എന്നും മന്ത്രി പറഞ്ഞു.

Top