ഇസ്‌ലാമാബാദ്; പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ഇന്ത്യ നടത്തുന്ന ഹീനമായ ശ്രമങ്ങളെക്കുറിച്ചു പാക്ക് ഭരണകൂടം ബോധവാന്‍മാരാണെന്ന് പാക്കിസ്ഥാന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്.
സ്വയം നിര്‍ണയാവകാശത്തിനായുള്ള കശ്മീരികളുടെ പോരാട്ടത്തിനു ധാര്‍മിക, നയതന്ത്ര, രാഷ്ട്രീയ പിന്തുണ നല്‍കുമെന്നും കശ്മീരിലെ ഇന്ത്യയുടെ കിരാത പ്രവര്‍ത്തനങ്ങളെ പാക്കിസ്ഥാന്‍ ശക്തമായി അപലപിക്കുന്നുവെന്നും പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ നടത്തിയ പ്രസ്താവനയില്‍ സര്‍താജ് അസീസ് പറഞ്ഞു.
ഇന്ത്യന്‍ ചാരന്‍ കുല്‍ഭുഷണ്‍ ജാദവിന്റെ അറസ്റ്റും അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹര്‍ പ്രവിശ്യയില്‍ അടുത്തിടെയുണ്ടായ സ്‌ഫോടനത്തില്‍ ചില ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടും നമ്മുടെ അയല്‍ രാജ്യത്ത് ഇന്ത്യയുടെ സാന്നിധ്യമുണ്ടെന്നതിന്റെ തെളിവാണ്. പാക്കിസ്ഥാന്‍ അതിര്‍ത്തിയോടു വളരെ ചേര്‍ന്നുകിടക്കുന്ന പ്രവിശ്യയാണ് നംഗര്‍ഹര്‍. പാക്കിസ്ഥാനിലെ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നത് ഇന്ത്യയാണെന്ന് ഇതില്‍നിന്നു വ്യക്തമാണെന്നും അസീസ് ചൂണ്ടിക്കാട്ടി.