മുന്‍ എംപി എം വി ശ്രേയാംസ് കുമാര്‍ വ്യാജരേഖ ചമച്ച് മറിച്ചുവിറ്റ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു

കല്‍പ്പറ്റ: മുന്‍ എംപി എം വി ശ്രേയാംസ് കുമാര്‍ വ്യാജരേഖ ചമച്ച് മറിച്ചുവിറ്റ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. ശ്രേയാംസ് വ്യാജരേഖ ചമച്ച് വിറ്റ കൃഷ്ണഗിരി വില്ലേജിലെ മലന്തോട്ടം എസ്റ്റേറ്റിലെ 17.5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് തിരിച്ചുപിടിച്ചത്. 17.5 ഏക്കര്‍ ഭൂമി വില്ലേജ് രേഖയില്‍ സര്‍ക്കാര്‍ ഭൂമിയാക്കി തിരുത്തി എഴുതി.

മരംമുറി പുറത്ത് വന്നതോടെയാണ് ശ്രേയാംസിന്റെ ഭൂമി തട്ടിപ്പും പിടികൂടിയത്. ശ്രേയംസിന്റെ കുടുംബം വ്യാജരേഖ ചമച്ച് സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചുവിറ്റ ഭൂമിയാണ് സര്‍ക്കാര്‍ ഭൂമിയാക്കി തിരിച്ചുപിടിച്ചത്. കൈമാറ്റം ചെയ്ത് കിട്ടിയ സ്വകാര്യ വ്യക്തികള്‍ക്ക് ഇനി ഭൂനികുതി അടയ്ക്കാനാവില്ല. 1റവന്യൂ രേഖകളില്‍ ഈ 7.5 ഏക്കര്‍ ഭൂമി ഇനി സര്‍ക്കാര്‍ ഭൂമിയായാണ് കാണിക്കുക.

സര്‍ക്കാര്‍ ഭൂമി മറിച്ച് വിറ്റതില്‍ ഭൂസംരക്ഷണ നിയമപ്രകാരമുള്ള നിര്‍ണായക നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി വില്ലേജ് രേഖയില്‍ ശ്രേയാസിന്റെ കുടുംബത്തിന്റെ ജന്മാവകാശ ഭൂമിയെന്ന് വ്യാജമായി എഴുതിച്ചേര്‍ത്തായിരുന്നു മറിച്ച് വിറ്റത്. ഈ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് കോടികള്‍ വില വരുന്ന മരം മുറിച്ച് കടത്തുകയും ചെയ്തിരുന്നു.

Top