സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 14 വര്‍ഷത്തിന് ശേഷമാണ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌കരണം നടക്കുന്നത്. 2016 ജനുവരി ഒന്ന് മുതലുള്ള കുടിശിക ഉള്‍പ്പെടെ നല്‍കാനും തീരുമാനിച്ചു

ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപക സംഘടന കരിദിനാചരണം തുടരുകയായിരുന്നു. സെപ്റ്റംബര്‍ 3 മുതല്‍ അനിശ്ചിതകാല നിസഹകരണ സമരം തുടങ്ങാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ശമ്പള പരിഷ്‌കരണത്തിന് മന്ത്രിസഭ അനുമതി നല്‍കിയത്.

Top