ന്യൂഡല്‍ഹി: പ്രാദേശിക കര്‍ഷകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പാം ഓയിലിന്റെ ഇറക്കുമതി ചുങ്കം സര്‍ക്കാര്‍ വര്‍ധിപ്പിച്ചു.
ശുദ്ധീകരിക്കാത്ത പാം ഓയിലിനു 30 ശതമാനവും ശുദ്ധീകരിച്ച പാം ഓയിലിനു 40 ശതമാനവുമാണ് വര്‍ധിപ്പിച്ചത്. നേരത്തെ 25 ശതമാനമായിരുന്നു ഉണ്ടായിരുന്നത്.
ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് പാം ഓയില്‍ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.
അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നുമാണ് സോയ ഓയില്‍ ഇന്ത്യയിലെത്തുന്നത്.
ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ നേരത്തെ സോയ ഓയിലിന്റെ ഇറക്കുമതി ചുങ്കം 17.5 ശതമാനത്തില്‍നിന്ന് 30 ശതമാനമായി ഉയര്‍ത്തിയിരുന്നു.