സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കത്തില്‍ കക്ഷി ചേരില്ല, ഒരുമിപ്പിച്ച് മുന്നോട്ട് പോകും; ഡോ. എസ് ബിജോയ് നന്ദന്‍

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താത്ക്കാലിക വൈസ് ചാന്‍സലറായി തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതികരണവുമായി പ്രൊഫസര്‍ ഡോ. എസ് ബിജോയ് നന്ദന്‍. സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കത്തില്‍ കക്ഷി ചേരാനില്ലെന്നും എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ താത്കാലികമായി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വളരുകയാണെന്നും ബിജോയ് നന്ദന്‍ പറഞ്ഞു. ഡോ. എസ് ബിജോയ് നന്ദന്‍ ഇന്ന് ചുമതല ഏല്‍ക്കും. മറൈന്‍ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറും സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗവുമാണ് ബിജോയ് നന്ദന്‍.

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുള്ള ചാന്‍സലറുടെ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി കണ്ണൂര്‍ വിസിയുടെ നിയമനം റദ്ദാക്കിയത്. ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നാണ് സുപ്രീം കോടതി പറഞ്ഞത്.

Top