സർക്കാർ കാഴ്ചവെക്കുന്നത് മോശം ഭരണം; മധ്യപ്രദേശ് സർക്കാരിനെതിരെ വിമർശനവുമായി അമിത് ഷാ

ഭോപാൽ: മധ്യപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് കാമ്ബയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ മോശം ഭരണമാണ് കാഴ്ചവെക്കുന്നത്. മുഖ്യമന്ത്രിമാരായ ദിഗ്വിദയ് സിംഗും കമൽനാഥും സംസ്ഥാനത്തെ അഴിമതിയിലൂടെ ഇല്ലാതാക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

2023ലെ തെരഞ്ഞെടുപ്പിൽ ഇതുവരെയുണ്ടായ എല്ലാ റെക്കോഡുകളും തിരുത്തിയാകണം സംസ്ഥാനത്തെ ബി.ജെ.പിയുടെ വിജയമെന്ന് ഉറപ്പാക്കാനും അദ്ദേഹം പ്രവർത്തകോരോട് ആവശ്യപ്പെട്ടിരുന്നു. 2024ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ ലോക്സഭാ സീറ്റുകളിലും പാർട്ടി വിജയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുൽവാമയിലും, ഉറിയിലും ഭീകരാക്രമണം നടന്ന് 15 ദിവസങ്ങൾക്കുള്ളിൽ തന്നെ അക്രമികൾക്കുള്ള മറുപടി സൈന്യം നൽകിയിരുന്നു. ഇത് സാധിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ മാത്രമാണ് എന്നും ഷാ പറഞ്ഞു.

ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയ മോദി സർക്കാർ നടപടിയെ പ്രശംസിച്ച ഷാ, കോൺഗ്രസ് 370-ാം അനുച്ഛേദത്തെ മടിയിലിരിക്കുന്ന കുഞ്ഞിനെ പോലെയാണ് പരിപാലിച്ചതെന്നും കൂട്ടിച്ചേർത്തു. രാമക്ഷേത്ര നിർമാണം വൈകാൻ കാരണം കോൺഗ്രസാണ്. രാജ്യത്തെ പാവപ്പെട്ടവരുടെ പട്ടിണിയകറ്റാൻ കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല. എന്നാൽ ബി.ജെ.പി ചെയ്ത പ്രവർത്തനങ്ങൾ കൊണ്ട് മോദി ഇന്ന് പാവപ്പട്ടവരുടെ മിശിഹായാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top