വിലക്ക് നീങ്ങിയിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല ; എസ്.ശ്രീശാന്ത്‌

കൊച്ചി: വിലക്ക് നീങ്ങിയിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് എസ്.ശ്രീശാന്ത്‌.

രാഷ്ട്രീയക്കാരനെന്ന് മുദ്രകുത്തി മാറ്റി നിര്‍ത്തരുതെന്നും, തന്നെ ക്രിക്കറ്ററായി മാത്രം കാണണമെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടു.

വിലക്ക് നീങ്ങിയിട്ടും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ആരും ബന്ധപ്പെട്ടിട്ടില്ല, ബി.ജെ.പിക്കാരന്‍ ആയതുകൊണ്ടാകാം ഇത്തരം അവഗണനയെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തി.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് വെളിപ്പെടുത്തിയത്.

Top