തീവ്രവാദികള്‍ എത്തിയത് സര്‍ക്കാര്‍ അറിഞ്ഞില്ല; ഇന്റലിജന്‍സ് വിഭാഗത്തിന്റെ വീഴ്ചയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: കേരളത്തില്‍ തീവ്രവാദികള്‍ എത്തിയിട്ടും സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്റലിജന്‍സ് വിഭാഗത്തിന്റെ വലിയ വീഴ്ചയാണിത്. കേരളത്തില്‍ നിയമസംവിധാനം തകര്‍ന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

ദുബായില്‍ നിന്ന് യുഎഇ കോണ്‍സുലേറ്റിലേക്ക് ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് കേസ് എടുത്തത് അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയാണ്. ഇതോടെ കള്ളക്കടത്തില്‍ സര്‍ക്കാരിന്റെ പങ്ക് വ്യക്തമായി.

മതത്തെ ദുരുപയോഗം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു കൂട്ടം മന്ത്രിമാരും ഉപജാപക സംഘങ്ങളുമാണ് നാടിനെ നശിപ്പിക്കുന്നത്. ഭരണകൂട ഭീകരതയ്ക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയാണ്. പോളിറ്റ് ബ്യൂറോയ്ക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി രാജിവയ്ക്കാന്‍ സമയമായിരിക്കുന്നു എന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

Top