ഒമാനില്‍ വീണ്ടും സ്വദേശിവൽകരണം പ്രഖ്യാപിച്ച് ഭരണകൂടം

മസ്കറ്റ്: ഒമാനില്‍ വീണ്ടും സ്വദേശിവൽകരണം പ്രഖ്യാപിച്ച് ഭരണകൂടം. ഇരുനൂറിലധികം തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശി തൊഴിലാളികളെ വിലക്കി തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കി. മലയാളികള്‍ക്ക് ഉള്‍പ്പടെ തീരുമാനം തിരിച്ചടിയാകും. നേരത്തെ തന്നെ നൂറിലേറെ തസ്തികകളില്‍ വിദേശികള്‍ക്ക് നിയമന വിലക്ക് നിലനില്‍ക്കുകയാണ്. ഇതിനിടെയാണ് പുതിയ ഉത്തരവിറക്കിയത്.

അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, സ്റ്റുഡന്‍സ് അഫേഴ്‌സ് മാനേജർ, കരിയര്‍ ഗൈഡന്‍സ് മാനേജർ, ഇന്ധന സ്റ്റേഷന്‍ മാനേജര്‍, ജനറല്‍ മാനേജര്‍, എച്ച് ആര്‍ സ്‌പെഷ്യലിസ്റ്റ്, ലൈബ്രേറിയന്‍, സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍, ട്രാവല്‍ ടിക്കറ്റ് ഓഫീസര്‍, ബസ് ഡ്രൈവര്‍, ടാക്‌സി കാര്‍ ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലാണ് പുതുതായി തൊഴില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top