ഗൂഗിള്‍ പിക്‌സല്‍ 6 സീരീസ് സ്മാര്‍ട്‌ഫോണുകള്‍ സെപ്റ്റംബര്‍ 13ന് എത്തും

ഗൂഗിള്‍ പിക്സല്‍ സീരീസ് സ്മാര്‍ട്ട്ഫോണുകളായ പിക്സല്‍ 6, പിക്സല്‍ 6 പ്രോ എന്നിവ സെപ്റ്റംബര്‍ 13 ന് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. പിക്സല്‍ 6 ല്‍ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് വരുന്നു, അതേസമയം പ്രോ മോഡലിന് 6.7 ഇഞ്ച് ക്യുഎച്ച്ഡി+ ഡിസ്‌പ്ലേ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് നല്‍കിയിരിക്കുന്നു.

ഈ ഹാന്‍ഡ്സെറ്റിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് പിന്നില്‍ ഡ്യൂവല്‍ ക്യാമറ സംവിധാനമാണ് നല്‍കിയിട്ടുള്ളത്, അതേസമയം പിക്സല്‍ 6 പ്രോയ്ക്ക് ട്രിപ്പിള്‍ ക്യാമറ സംവിധാനത്തില്‍ വൈഡ് ആംഗിള്‍ ലെന്‍സ്, അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ്, 4x ടെലിഫോട്ടോ ലെന്‍സ് തുടങ്ങിയ ഫീച്ചറുകള്‍ വരുന്നു.

പിക്സല്‍ 6 സീരീസിന്റെ പ്രധാന സവിശേഷത അതിന് കരുത്തേകുന്ന പ്രോസസ്സര്‍ തന്നെയാണ്. ഇത് പ്രത്യേകിച്ചും പിക്സല്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് മാത്രമായി നിര്‍മ്മിച്ചതാണ്. ഈ ഹാന്‍ഡ്സെറ്റില്‍ വരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, മെഷീന്‍ ലേര്‍ണിംഗ് കപ്പാസിറ്റിക്ക് പുറമേ, ട്രാന്‍സ്ലേഷന്‍, ടൈറ്റിലിംഗ്, ഡിക്‌റ്റേഷന്‍ എന്നിവയില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുവാന്‍ ഈ ചിപ്പിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Top