‘ദ ഗുഡ് ഗേള്‍’ ; സോഷ്യല്‍ മീഡിയയില്‍ വൈറലായി അമ്മയും മകളും തമ്മിലുളള സംഭാഷണ വീഡിയോ

മ്മയും മകളും തമ്മിലുളള സംഭാഷണത്തിലൂടെ പുതിയൊരു ആശയം പങ്ക് വയ്ക്കുകയാണ് ‘ദ ഗുഡ് ഗേള്‍’ എന്ന വീഡിയോ.

ഈ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. വിവാഹത്തിന് മുമ്പുള്ള ലൈംഗികത തെറ്റാണോ എന്ന ചോദ്യമാണ് വീഡിയോയിലെ പ്രധാന ആശയം.

അമ്മയും മകളും തമ്മിലുള്ള ആത്മ ബന്ധവും, സ്വന്തം ജീവിതത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ചുമെല്ലാം ദ ഗുഡ് ഗേളില്‍ പ്രതിപാദിക്കുന്നുണ്ട്.

ആണ്‍ സുഹൃത്തുമായി സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട മകള്‍ താന്‍ ഗര്‍ഭിണിയാണോ എന്നറിയുന്നതിന് പ്രഗ്‌നന്‍സി ടെസ്റ്റ് നടത്തുന്നതിനിടയില്‍ അപ്രതീക്ഷിതമായി അമ്മ കടന്നുവരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.

അമ്മയെ കണ്ട മകള്‍ ആദ്യം എല്ലാം ഒളിപ്പിച്ചുവെങ്കിലും, അമ്മ കൈയോടെ പിടികൂടുകയായിരുന്നു.

സത്യം മനസ്സിലാക്കി പൊട്ടിത്തെറിക്കുമെന്ന പ്രതീക്ഷിച്ച മകളോട് ഇത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് അമ്മ പറഞ്ഞു കൊടുക്കുന്നതാണ് വീഡിയോ.

ആരാണ് നമ്മുടെ സ്വന്തം ജീവിതത്തില്‍ തീരുമാനങ്ങളെടുക്കേണ്ടതെന്ന് വളരെ ചുരുങ്ങിയ വാചകങ്ങളില്‍ ആ അമ്മ മകളെ പറഞ്ഞു മനസ്സിലാക്കുന്നു.

ഞാന്‍ നിങ്ങളുടെ ഗുഡ് ഗേള്‍ അല്ല, അമ്മ പറയുന്നത് ശരിയാണ്, എന്റെ തീരുമാനങ്ങള്‍ എല്ലായ്‌പ്പോഴും തെറ്റാണ് എന്ന് കരഞ്ഞു പറയുന്ന മകള്‍ക്ക് സ്വന്തം ജീവിതാനുഭവങ്ങളാണ് അമ്മ മറുപടിയായി നല്‍കുന്നത്.

Top