സ്വർണ്ണ വേട്ട; കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 1,531 ഗ്രാം സ്വർണം പിടികൂടി

കണ്ണൂർ: അനധികൃതമായി കടത്താൻ ശ്രമിച്ച 1531 ഗ്രാം സ്വർണ്ണം കണ്ണൂർ വിമാനത്താവളത്തിൽനിന്നും പിടിച്ചെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെർക്കള, കാഞ്ഞങ്ങാട് സ്വദേശികളായ ഇബ്രാഹിം ഖലീൽ, അബ്ദുൾ ബാസിത് എന്നിവരാണ് അറസ്റ്റിലായത്. അബുദാബിയിൽ നിന്നാണ് ബാസിത് വിമാനത്താവളത്തിൽ എത്തിയതെന്ന് ഡിആർഐ അറിയിച്ചു. ഇരുവരേയും ഡിആർഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ്.

Top