സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 34,440 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില പവന് 34,440 രൂപയിലും ഗ്രാമിന് 4,305 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെയും സ്വര്‍ണവില കുറഞ്ഞിരുന്നു.

ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ 18ന് പവന് 35,040 രൂപയും ഗ്രാമിന് 4,380 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള സര്‍വ്വകാല റെക്കോര്‍ഡ് വില.

Top