അധ്യാപകരുടെ ലക്ഷ്യം കുട്ടികളുടെ സമഗ്ര വികസനമാകണം; രാഷ്ട്രപതി

ന്യൂഡല്‍ഹി: വ്യത്യസ്ത കഴിവുകളും വ്യത്യസ്ത സാമൂഹ്യപശ്ചാത്തലവുമുള്ള ഓരോ കുട്ടികളുടേയും സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കി വേണം അധ്യാപകര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

ഭരണഘടന മൂല്യങ്ങളോട് കൂറു പുലര്‍ത്തും വിധവും രാജ്യസ്‌നേഹം വര്‍ധിപ്പിക്കുന്നതും ആകണം വിദ്യാഭ്യാസ സമ്പ്രദായമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. അധ്യാപക ദിന ആശംസകളും രാഷ്ട്രപതി നേര്‍ന്നു.

 

Top