കണ്ണൂരില്‍ പീഡിപ്പിക്കപ്പെട്ട വിദ്യാര്‍ഥിനിയുടെ സുഹൃത്തും പീഡനത്തിനിരയായെന്ന് പരാതി

rape

കണ്ണൂര്‍: പറശിനിക്കടവിലെ ലോഡ്ജില്‍ പീഡനത്തിനിരയായ വിദ്യാര്‍ഥിനിയുടെ സുഹൃത്തും പീഡനത്തിനിരയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കരിങ്കല്‍ക്കുഴി സ്വദേശിയായ പത്തൊന്‍പതുകാരനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

പീഡനത്തിനിരയായ പതിനാറുകാരിയുടെ അതേ സ്‌കൂളിലാണ് സുഹൃത്തും പഠിക്കുന്നത്. ഇന്‍സ്റ്റഗ്രാം വഴിയാണ് കരിങ്കല്‍ക്കുഴി സ്വദേശിയും പെണ്‍കുട്ടിയും തമ്മില്‍ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായ ഇരുവരും വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങി. ഇതിനിടെ കണ്ണൂരില്‍ വച്ച് പെണ്‍കുട്ടി പീഡനത്തിനിരയായെന്നാണു പരാതി.

അതേസമയം കസ്റ്റഡിയിലുള്ള യുവാവിന് പറശിനിക്കടവിലെ ലോഡ്ജില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഘവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

Top