വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി: ബിജെപി എംഎൽഎയ്ക്ക് എതിരെ കേസ്

രാജസ്ഥാൻ:  രാജസ്ഥാനിലെ ജയ്‌പൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ബിജെപി എംഎൽഎയ്ക്ക് എതിരെ കേസ്.

ഉദയ്പൂർ ജില്ലയിലെ ഗോഗുന്ധ മണ്ഡലത്തിലെ എംഎൽഎ പ്രതാപ് ലാൽ ഭീലിനെതിരെയാണു  യുവതി പരാതി നൽകിയിരിക്കുന്നത്.

ഒരേ സമുദായക്കാരായ തങ്ങൾ നാലു വർഷമായി പരിചയത്തിലാണെന്നുംവിവാഹം കഴിക്കാമെന്ന ആവർത്തിച്ചു വാഗ്ദാനം നൽകിയിരുന്നെന്നും ഇതിന്റെ മറവിൽ പീഡിപ്പിച്ചെന്നുമാണ് കേസ്.

Top